ഇന്നലെ :
അവളില്‍ മാമാങ്കത്തിന്റെ
തിരുശേഷിപ്പുകള്‍ ഉണ്ടായിരുന്നു..
സംസ്കാര നാളങ്ങള്‍
ഒഴുകിയിരുന്നു...
മടിതട്ടിലിട്ടു നമ്മെ
താലോലിച്ചിരുന്നു....
ഇന്ന് :
വസ്ത്രങ്ങള്‍ ഉൗരിയെറിഞ്ഞു
മാനഭംഗപ്പെടുത്തി
മതിവരാതെ നഗ്നതയില്‍
ചവിട്ടി നിന്ന് അട്ടഹസിച്ചു..
വില്‍പ്പന ചരക്കുകള്‍ ...
വിപണന തന്ത്രങ്ങള്‍ ....
നാളെ :
ഇവിടെയൊരു നദി
ഒഴുകിയിരുന്നു.
നമ്മുടെ കാലുകള്‍ക്കിടയില്‍
അവളുടെ ആത്മാവ് ഒഴുകുന്നുണ്ടാകാം..
ഗവേഷണം നടത്താന്‍
ഫോസ്സിലുകള്‍ പോലും ബാക്കിയില്ല.....
വള്ളുവനാടിന്റെ സാംസ്‌കാരിക പൈത്രകങ്ങള്‍ നെഞ്ചില്‍ ഏറ്റിയ നദിയാണു നിള..ഭാരതപ്പുഴയെന്നും ,തൂതപ്പുഴയെന്നും ,പട്ടാമ്പി പുഴയെന്നുമൊക്കെ നമ്മള്‍ ഓമനിച്ചു വിളിക്കുന്ന അവളെ മണലെടുത്തു നാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു....ഒരു നദിയുടെ മരണം ഒരു സംസ്ക്കാരത്തിന്റെ മരണം കൂടിയാണ്....
ReplyDelete