ഹോസ്റ്റല്‍ ജീവികള്‍
ഹോസ്റ്റലുകള്‍ ഓരോന്നും
പൊതു മേഖല സ്ഥാപനങ്ങളാണ്.
എനിക്കും നിനക്കുമായിട്ടോന്നുമില്ല
നമുക്കുള്ളതാണൊക്കെയും,
സ്നേഹവും സ്വപ്നവും ടൂത്ത് പേസ്റ്റുമൊക്കെ.
നിശയില്‍ ലഹരി മുളപ്പിച്ച സുഖനിദ്ര
പുലരിയില്‍ ചാപിള്ളയാക്കി
മാറ്റുന്നതീ പേസ്റ്റു തെണ്ടികള്‍.
കുളിമുറി കതകിനുമുന്നില്‍ അക്ഷമനായി ഞാന്‍,
സഹമുറിയന്റെ നീരാട്ടു കാവല്‍.
അടിച്ചു മാറ്റുന്ന ഉടുപ്പിനു നേടുന്ന
ഇന്നിന്റെ ഉടമസ്ഥാവകാശം.
ശാന്തതക്കു തീറെഴുതിയ പകലുകള്‍...
സൂര്യനെക്കൊന്നു അമ്ബിളി പെറ്റ
സന്ധ്യയുടെ വിരിമാറില്‍ ,
അടരാടിത്തിമിര്‍ത്ത കാല്‍പ്പന്തുകളിയുടെ
ആവേശം നാല്ച്ച്ചുവരുകള്‍ക്കുള്ളില്‍
ആവാഹിച്ചു തുടങ്ങുന്ന ചീട്ടുകളി.
കത്തുന്ന പകലിന്‍ മാദകം
നിറച്ചുവന്നു ചിരിക്കുന്ന രാവുകള്‍..
നാട്ടപ്പതിരായിലെ കട്ട കഴപ്പുകള്‍ ...
കറന്റ്ണയുമ്പോള്‍ കൊളുത്തി തുടങ്ങുന്ന
കുറുക്കന്‍ വിളികളുടെ തിരികള്‍.
തെണ്ടിക്കൂട്ടിയ തുട്ടുകള്‍
തിന്നു തീര്‍ക്കുന്ന
തട്ട് ദോശയും കട്ടനും.
ദിവസ മണിയുടെ മുഴക്കം..
നടയടച്ചു ത്ടങ്ങുന്ന രാത്രിപൂജ
സിഗരറ്റു പുകകളുടെ പരിമളം
'മല്ല്യ തീര്‍ത്ഥം'മോന്തിക്കുടിച്ച്
മന്ത്രോച്ചാരണവും തെറിവിളിയും.
വാള്‍പ്പയറ്റ് നടത്തി തളര്‍ന്ന
തോഴനെ തോളിലേറ്റി
കട്ടിലില്‍ പ്രതിഷ്ട്ട...
ചക്രവാള സീമകള്‍ കല്പിച്ചിടാത്തൊരു
പ്രപഞ്ചത്തിന്‍ ശില്‍പ്പികള്‍ ആണോരോ
ജീവിയുമിവിടെ...
എന്നിട്ടൊരിക്കല്‍ പ്രളയവും പേമാരിയും
ഒന്നുമില്ലാതെ തീരുന്നൊരു ലോകവും...
പിന്നെ ഞാനില്ല ലോകമില്ല പ്രപഞ്ചമില്ല
ഭൂതകാലത്തില്‍ കെട്ടുപിണഞ്ഞ
ഇന്നിന്റെ വേരുകള്‍ മാത്രം...
ഓടാംബലിട്ടടച്ച ഓര്‍മയില്‍
പറ്റുന്ന ചിതലുകള്‍ക്ക്
അന്നമായി ഞാന്‍.....
എനിക്കെന്റെ പറുദീസാ നഷ്ടം....
No comments:
Post a Comment