കൊയ്ത്തും മെതിയടിയും
കൊമ്പും കുഴലും വിളിച്ചു
കൊണ്ടാടുന്ന കൊടിയേറ്റം...
ഉറഞ്ഞു തുള്ളുന്ന
ഉന്മാദത്തിന്റെ കോമരങ്ങള്‍...
കാതടുച്ചു കേള്‍വികൊള്ളുന്ന
ഒറ്റ മന്ത്രങ്ങള്‍,
കണ്ണടച്ചു കണികാണുന്ന
നിറ ക്കാഴ്ച.
നെറ്റിപ്പട്ടവും വെഞ്ചാമരവും
ചാര്‍ത്തി
ആനച്ചന്തമണിഞ്ഞ സ്വപ്‌നങ്ങള്‍.
തിരി കൊളുത്തുന്ന മോഹത്തിന്റെ
കരിമരുന്നുകള്‍....
ഒടുവില്‍ കൊടിയിറക്കം.....
കത്തി തീര്‍ന്നൊഴിഞ്ഞ
ശൂന്യതയുടെ പൂരപ്പറമ്പ്.
കടലാസുകഷണങ്ങള്‍ ...
ഒറ്റചെരുപ്പുകള്‍...
ലോകം മറന്നു ചിന്തയുടെ
സൂചിമുനയില്‍ കുരുങ്ങുന്ന
ഇന്നലയുടെ നൂഴിലകള്‍..
ചുറ്റി പടര്‍ന്നു ,
പടര്‍ന്നു പന്തലിച്ചു,
വലിഞ്ഞുമുറുക്കി,
ശ്വാസം മുട്ടിച്ച് ഒടുവില്‍ ഈ
അവ ശിഷ്ട ജന്മവും...
No comments:
Post a Comment